സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം അരുവിക്കര സ്വദേശകളായ അനിൽ ബാബു, കൃഷ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലിസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പൂന്തുറ സ്വദേശിയുടെ പരാതിയിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ഇവർ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. നാല് പേരിൽ നിന്നാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ മാർച്ച് മുതലാണ് അരുവിക്കരയിൽ വാടകയ്ക്ക് താമസിച്ചു വന്ന അനിൽ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനും ചേർന്ന് വ്യാപകമായി പണം തട്ടിത്തുടങ്ങിയത്.
അമ്പതോളം പേരിൽ നിന്നും സെക്രട്ടേറിയറ്റിലെ താൽക്കാലിക ജോലി വാഗ്ദാനം ചെയ്ത് വിവിധ കാലങ്ങളിലായി ഇവർ ലക്ഷങ്ങളാണ് തട്ടിയത്. സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. കഴിഞ്ഞ മാർച്ച് മുതൽ ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകൾക്കും നഷ്ടമായത്.