തൃശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ

തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് തൂണിട്ട പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്.

ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശൂർ എറണാകുളം ഡൗൺലൈൻ പാതയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയായിരുന്നു സംഭവം. ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃശൂർ ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.