ആലപ്പുഴ സമ്മേളനത്തില്‍ ആരും കാപിറ്റല്‍ പണിഷ്മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട കാപിറ്റല്‍ പണിഷ്മെന്റ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ചിന്ത ജെറോം.
സുരേഷ് കുറുപ്പിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിന്ത ജെറോം പറഞ്ഞു. വിഎസിന്റെ തട്ടകമായ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞതായുള്ള സുരേഷ് കുറിപ്പിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ചിന്ത ജെറോമിന്റെ വിശദീകരണം.
ഒറ്റപ്പെട്ടപ്പോഴും വിഎസ് പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിരുന്നു വിഎസ് നയം. അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവര്‍ സമ്മേളനത്തില്‍ അദ്ദേഹത്തിനെതിരെ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു.
Read more
ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി, ദുഃഖിതനായി. പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്ന് വീട്ടിലേക്കുപോയെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ ആരോപണം.







