തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പ്; ശ്രീകാര്യത്തെ ഓഫീസ് അറ്റന്‍ഡന്റ് അറസ്റ്റിൽ

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നികുതിതട്ടിപ്പ് വാദമായതോടെ ബിജു ഒളിവിലായിരുന്നു.

ഇന്നലെ രാത്രി കല്ലറയിൽ നിന്നാണ് ശ്രീകാര്യം പൊലീസ് ബിജുവിനെ പിടികൂടിയത്. നികുതിതട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ നഗരസഭ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിൽ 32 ലക്ഷത്തിലേറെ രൂപയുടെ നികുതിതട്ടിപ്പ് കണ്ടെത്തിയിരുന്നു.

Read more

സോണൽ ഓഫീസുകളിൽ പൊതുജനങ്ങൾ അടയ്ക്കുന്നു കരം കോർപ്പറേഷൻ അക്കൗണ്ടിലേക്ക് അടക്കാതെ ക്രമക്കേട് നടത്തുകയായിരുന്നു. കേസിൽ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ പിടികൂടാനുണ്ട്.