ബാലരാമപുരത്തെ രണ്ടുവയസുകാരിയായ ദേവേന്ദു കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മാവൻ ഹരികുമാർ. അതേസമയം ഇയാളുടെ മൊഴി ഒന്നുകൂടി പൊലീസ് ഉറപ്പിക്കും. കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് പൊലീസ്.
ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ രണ്ടു വയസുകാരിയെ ഫയർ ഫോഴ്സ് ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിരുന്നു. എന്നാൽ അടിമുടി ദുരൂഹത നിറഞ്ഞ കേസിൽ പരസ്പര വിരുദ്ധമായിരുന്നു ഇവരുടെ മൊഴികൾ.
കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നും അമ്മ പറയുന്നു. പുലർച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മ പറഞ്ഞു.