ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും സ്‌കൂളുകളിൽ എത്തി; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് വി. ശിവന്‍ കുട്ടി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ 22 മാസങ്ങള്‍ക്ക് വീണ്ടും സാധാരണനിലയിലുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 47 ലക്ഷം കുട്ടികള്‍ ഇന്ന് സ്‌കൂളില്‍ എത്തി. സ്‌കൂളുകളുടെ പ്രവര്‍ത്തനം പഴയത് പോലെ ആയെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇന്ന് സ്‌കൂളുകളില്‍ എത്തിയതായാണ് വിലയിരുത്തല്‍. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥകളും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂളുകള്‍ തുറന്നതില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സന്തുഷ്ടരാണ് എന്നും മന്ത്രി പറഞ്ഞു.

Read more

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും ഹാജറും നിര്‍ബന്ധമാക്കിയിട്ടില്ല. പ്രവര്‍ത്തനം സാധാരണനിലയിലാക്കുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്.