'ദ കേരള സ്‌റ്റോറി പ്രദർശിപ്പിക്കില്ല': താമരശ്ശേരി രൂപത കെസിവൈഎം

വിവാദ ചലച്ചിത്രം ‘ദ കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താമരശ്ശേരി രൂപത കെസിവൈഎം. തിരഞ്ഞെടുപ്പിനു മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നാണ് കെസിവൈഎം തീരുമാനം. അതിനാൽ തന്നെ ചർച്ചകളിൽനിന്നും വിട്ടുനിൽക്കണം എന്നതടക്കമുള്ള തീരുമാനമാണ് കെസിവൈഎം എടുത്തിരിക്കുന്നത്.

Read more

രൂപതയ്ക്കു കീഴിലെ 120 കെസിവൈഎം യൂണിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നേരത്തേ ഇടുക്കി രൂപതയിൽ സിനിമ പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. കുട്ടികൾക്കുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായാണ് നേരത്തെ സിനിമ പ്രദർശിപ്പിച്ചത്. സഭയ്ക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്നതോടെയാണ് തൽക്കാലം തീരുമാനത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെസിവൈഎം തീരുമാനിച്ചത്.