സെറിബ്രല്‍ പാള്‍സി കായികതാരങ്ങള്‍ക്ക് ജേഴ്‌സി വിതരണവും സോണല്‍തല മത്സരവും സംഘടിപ്പിച്ചു, മുന്‍കൈയ്യെടുത്ത് ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും പാള്‍സി സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരളയും

സെറിബ്രല്‍ പാള്‍സി ബാധിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി സാമൂഹ്യ സംഘടന ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ സെറിബ്രല്‍ പാള്‍സി സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരള ജേഴ്‌സി വിതരണവും സോണല്‍ തല മത്സരവും സംഘടിപ്പിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പിബിഎം ജി എച്ച് എസ് എസില്‍ വെച്ച് കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ വി ആര്‍ സുനില്‍കുമാര്‍ കേരള ജേഴ്‌സി വിതരണവും സോണല്‍ തല മത്സരത്തിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച നിര്‍വഹിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കായിക സ്വപനം യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പാള്‍സി സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരളയുടെയും ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്റെയും ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു.

ഏറെ പ്രയാസങ്ങള്‍ നേരിട്ടാണ് സെറിബ്രല്‍ പാള്‍സി സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരള ഈ കുട്ടികള്‍ക്ക് അവരുടെ കായികമായ കഴിവുകള്‍ വികസിപ്പിച്ചു കൊണ്ട് ദേശീയ അന്തര്‍ദേശീയ വേദികളിലെ മികച്ച പ്രകടനത്തിന് സന്നദ്ധരാക്കുന്നത്. ഈ ശ്രമങ്ങള്‍ ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യമാണ് ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനുള്ളതെന്ന് ചെയര്‍മാന്‍ ആര്‍ ബാലചന്ദ്രന്‍ പറഞ്ഞു. ഫൗണ്ടേഷനുമായി സഹകരിക്കുന്നതിന് മറ്റുള്ളവരും കൂടി സന്നദ്ധമായ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് അവരുടെ വ്യക്തിവികാസത്തിനൊപ്പം സാധാരണ മനുഷ്യരെ പോലെ നേട്ടങ്ങള്‍ നേടുന്നതിനും ആഹ്ലാദിക്കുന്നതിനും അത് വഴി സ്വന്തമായി ഒരു ജീവിത വഴി ഉണ്ടാക്കുന്നതിനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ ടി കെ ഗീത അദ്ധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂര്‍ ബി ആര്‍ സി ബിപിസി പി എം മോഹന്‍ രാജ് സ്വാഗതം ആശംസിച്ച് സംസാരിച്ച ചടങ്ങില്‍ ചാവക്കാട് ബിആര്‍ സി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ജോളി പി വി നന്ദി അര്‍പ്പിച്ച് സംസാരിച്ചു. സെറിബ്രല്‍ പാള്‍സി സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരള സെക്രട്ടറി ഞ ഗിരിജ പദ്ധതി വിശദീകരണം നടത്തി. പിബി എം ജി എച്ച് എസ് എസ് പിടി എ പ്രസിഡന്റ് കെ എസ് കൈസാബ്, സ്‌കൂള്‍ പ്രധാനധ്യാപകന്‍, പിടിഎ മെമ്പര്‍ ഉണ്ണി പണിക്കശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .

Latest Stories

വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രയേലും; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

അമ്മ മരിച്ചപ്പോൾ കരച്ചിൽ വരാത്തതുകൊണ്ട് ഞാൻ കാറുകയാണ് ചെയ്തത്, ആ സാഹചര്യം അനുഭവിച്ചവർക്കേ അത് മനസിലാകൂ : വീണ നായർ

പന്ത് കാണിച്ചത് ശരിയായില്ല, എന്റെ പ്രതീക്ഷകളെല്ലാം അവൻ ഇല്ലാതാക്കി, ഞങ്ങളെല്ലാം കരുതിയത്..., തുറന്നടിച്ച് മുൻ ക്രിക്കറ്റർ

ബോക്‌സ് ഓഫീസ് തിരിച്ചു പിടിച്ച് ആമിർ ഖാൻ; 'സിത്താരെ സമീൻ പർ' നൂറ് കോടിയിലേക്ക്..

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകും, ചിലത് വഴിതിരിച്ചു വിട്ടു

വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ

സ്വകാര്യ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗം, കൊക്കെയ്‌ന് വേണ്ടി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി; ശ്രീകാന്തിനെ കൂടാതെ മറ്റൊരു നടനും?

ജ്വല്ലറി ഉടമയിൽ നിന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഭാര്യയും തട്ടിയെടുത്തത് രണ്ടരക്കോടി; കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിട്ടേക്കും

ഇറാന്റെ ആക്രമണം: ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചു; യുഎഇയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; പ്രവാസികള്‍ക്ക് തിരിച്ചടി

അയല്‍ രാജ്യങ്ങളിലേക്ക് തിരിഞ്ഞ് ഇറാന്‍; ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം; ജാഗ്രത നിര്‍ദേശം