സില്‍വര്‍ലൈന്‍ സര്‍വ്വേ തടഞ്ഞ നടപടി ഹൈക്കോടതി റദ്ദാക്കി

സില്‍വര്‍ ലൈന്‍ സര്‍വ്വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍ വിശദമായ വിധി ഉടനെ ഉണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു.