വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കാന്‍ എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളികളിലൊരാളും ദ്രാവിഡപ്രസ്ഥാനത്തിന്റെ ആചാര്യനുമായിരുന്ന പെരിയാര്‍ ഇ വി രാമസ്വാമി നായ്കരുടെ സ്മരണ നിലനിര്‍ത്തുന്ന വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 8 കോടി നല്‍കും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തമിഴ്‌നാട് നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം.

വൈക്കം പ്രക്ഷോഭത്തിനിടെ പെരിയാറിനെ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ അരൂക്കുറ്റിയിലും പുതിയ പെരിയാര്‍ സ്മാരകം നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. സത്യാഗ്രഹത്തിന്റെ ഓര്‍മക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.വൈക്കം സമരത്തിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘വൈക്കം സമരത്തെക്കുറിച്ച് പഴ. അത്തിയമാന്‍ രചിച്ച പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം പ്രസിദ്ധീകരിക്കും.

ഇത് ഇംഗ്ലീഷ്, തെലുങ്ക്, കന്നട ഭാഷകളിലും പുറത്തിറക്കും. പുറമേ എല്ലാ വര്‍ഷവും സെപ്തംബര്‍ 17ന് സാമൂഹിക നവോത്ഥാന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ‘വൈക്കം അവാര്‍ഡ്’ ഏര്‍പ്പെടുത്തും.’ ഈ വര്‍ഷം നവംബര്‍ 29ന് ഇതോടനുബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.

Read more

വൈക്കം പ്രക്ഷോഭത്തെക്കുറിച്ച് പുതിയ തലമുറക്ക് അവബോധം പകരനായുള്ള നടപടികളും തമിഴ്‌നാട് സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. തമിഴ്‌നാട്ടിലെ കോളജുകളിലും സര്‍വ്വകലാശാലകളിലും പ്രബന്ധ രചനാ മല്‍സരം പ്രസംഗമല്‍സരം പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കും
. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് 64 പേജ് വരുന്ന പുസ്തകം തമിഴ്‌നാട് ടെക്റ്റ്ബുക്ക് ആന്‍ഡ് എജുക്കേഷണല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന പ്രസിദ്ധീകരിക്കുകയും ഇതിന്റെ ഓഡിയോ ബുക്ക് ഇംഗ്ലീഷിലും തമിഴിലും പുറത്തിറക്കുകയും ചെയ്യും.