കെ.റെയിലിന് എതിരെ സമരം ശക്തമാക്കും, ഇ. ശ്രീധരനെയടക്കം പങ്കെടുപ്പിച്ച് സെമിനാർ നടത്തും: സുധാകരന്‍

കെ-റെയിലിനെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കര്‍ഷക സമരത്തിന് സമാനമായ രീതിയില്‍ സമരം സംഘടിപ്പിക്കും. പ്രക്ഷോഭ പരിപാടികൾക്കൊപ്പം ബോധവത്കരണവും നടത്തും. ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയില്‍ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവര്‍ക്കാണ് വലിയ പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സില്‍വര്‍ ലൈനിനെതിരായി വീടുകള്‍ കയറി പ്രചാരണം നടത്തും. കെ.റെയിലിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകുന്നവരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗ്രാഫിക്‌സും പഠിപ്പിക്കും.

ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരെയും സാമൂഹ്യ-സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരെയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാര്‍. ആദ്യത്തെ ഒരു മാസം ഇത്തരത്തില്‍ ബോധവത്കരണമാകും നടത്തുക. ഇതിന് ശേഷം മാര്‍ച്ച് ഏഴിന് കളക്ടറേറ്റുകളിലേക്ക് ബഹുജന മാര്‍ച്ച് നടത്താനാണ് തീരുമാനമെന്നും സുധാകരന്‍ വ്യക്തമാക്കി.

കളക്ടറേറ്റ് മാര്‍ച്ച് കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാഘട്ടത്തിന് തുടക്കമിട്ടുള്ളതാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേതാക്കള്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങി ചെന്ന് ലഘുലേഖ വിതരണവും മറ്റു സമര പരിപാടികളും നടത്തുമെന്നും സുധാകരൻ പറഞ്ഞു.

ബിജെപിയുടെ സമരം വിശ്വസത്തിലെടുക്കാനാകില്ല. നാളെ കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് എണീറ്റ് നിന്ന് പറയാന്‍ കെ. സുരേന്ദ്രനും കൂട്ടരും ധൈര്യം കാണിക്കുമോ എന്ന് താന്‍ വെല്ലുവിളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

Latest Stories

സിഖ് ചരിത്രം വ്യാജമായി നിര്‍മിച്ചു; സിഖ് സംഘടനകളുടെ പ്രതിഷേധവും ഭീഷണിയും; നിയമനടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശം; വീഡിയോ യുട്യൂബില്‍ നിന്നും പിന്‍വലിച്ച് ധ്രുവ് റാഠി

വിവാഹ സല്‍ക്കാരത്തിന് ശേഷം ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കേറ്ററിംഗ് തൊഴിലാളികള്‍ തമ്മില്‍ കൂട്ടയടി; നാലു പേരുടെ തല തൊട്ടിക്കടിച്ച് പൊട്ടിച്ചു

ഹൈക്കോടതി വിധി ഗവര്‍ണറുടെ ധിക്കാരത്തിനുള്ള തിരിച്ചടി; ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു; കേന്ദ്ര സര്‍ക്കാരിനുള്ള ശക്തമായ താക്കീതെന്നും സിപിഎം

കേരളത്തില്‍ മാറ്റത്തിനുള്ള സമയമായി; ദുര്‍ഭരണത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നു; ബിന്ദുവിന് നീതി വേണം; അപമാനിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി

കേന്ദ്രസര്‍ക്കാറിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നു; റോഹിങ്ക്യകളെ ഇന്ത്യ മ്യാന്മാര്‍ കടലില്‍ ഇറക്കി വിട്ടത് ഞെട്ടിച്ചു; ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം