മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണോ കല്ലിടല്‍; സില്‍വര്‍ലൈനില്‍ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാലു കാര്യങ്ങളില്‍ സര്‍ക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി. മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണോ കല്ലിടുന്നത്?, സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ? എന്നീ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചിരിക്കുന്നത്.

ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. നാളെ മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

അതേസമയം സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. സര്‍വേയുടെ പേരും പറഞ്ഞ് വലിയ കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രശ്‌നം. ഭൂമിയില്‍ ഇത്തരം വലിയ കല്ലുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ ബാങ്കുകള്‍ ലോണ്‍ അനുവദിക്കുമോ എന്നും കോടതി ചോദിച്ചു. നാളെ വീണ്ടും ഹര്‍ജി പരിഗണിക്കും.