സം​സ്ഥാ​ന സ്കൂൾ ശാ​സ്ത്ര​മേ​ള​: മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, ബി​ജെ​പി കൗ​ൺ​സി​ല​ർ വേ​ദിയിൽനിന്ന് ഇറങ്ങിപ്പോയി

സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. മ​ന്ത്രി​മാ​രാ​യ എം.​ബി.​രാ​ജേ​ഷ്, വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ൽ വേ​ദി പ​ങ്കി​ട്ട​ത്. അ​തേ​സ​മ​യം രാ​ഹു​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ൺ​സി​ല​ർ വേ​ദി വി​ട്ടി​റ​ങ്ങി.

പാലക്കാട് നഗരസഭ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി കൃഷ്ണകുമാർ മി​നി കൃ​ഷ്ണ​കു​മാ​റാ​ണ് പ്ര​തി​ഷേ​ധി​ച്ച് വേ​ദി വി​ട്ട​ത്. സ്ത്രീ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന എം​എ​ൽ​എ​യ്‌​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മി​നി കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ട​ത് സം​ഘ​ട​ന​ക​ൾ അ​ദ്ദേ​ഹ​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read more

അതേസമയം, മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്.