നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. വിദേശ യാത്രയ്ക്കായുള്ള സൗബിൻ്റെ അപേക്ഷ കോടതി തള്ളി. അവാർഡ് ഷോയിൽ പങ്കെടുക്കാൻ യാത്രാനുമതി തേടിയാണ് സൗബിൻ കോടതിയെ സമീപിച്ചത്.
Read more
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യത്തിലാണ് സൗബിൻ. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് ജാമ്യം ലഭിച്ചത്. സിനിമയ്ക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.







