അഞ്ചാംപനിക്കൊപ്പം ഷിഗല്ലെയും; മലപ്പുറത്ത് പത്തുവയസ്സുകാരി മരിച്ചു, ആശങ്ക

മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് പത്തുവയസ്സുകാരി മരിച്ചു. മൂന്നിയൂര്‍ കൊടിഞ്ഞിയിലുള്ള കുട്ടിയാണ് മരിച്ചത്. അഞ്ചാംപനി ജില്ലയില്‍ വ്യാപിക്കുന്നതിനിടയില്‍ ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

പനി, വയറിളക്കം, ഛര്‍ദി മുതലായ അസുഖത്തെത്തുടര്‍ന്ന് ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് രക്തസമ്മര്‍ദം കുറഞ്ഞ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു.

കുട്ടിയുടെ വീട്ടില്‍ മറ്റൊരാള്‍ക്കും അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞു.