എന്‍.എസ്.എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അധ്യാപകനെതിരെ പോക്സോ കേസ്. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥനെതിരെയാണ് പോക്സോ കേസെടുത്തത്.

പെണ്‍കുട്ടികള്‍ വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. ബിജെപി അനുകൂല അധ്യാപക സംഘടനയായ ‘ദേശീയ അധ്യാപക സംഘ്’ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്. ഒപ്പം ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് ആയിരുന്നു.

ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്‌ക്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്യാമ്പിന്റെ ചുമതലയുള്ള അധ്യാപകനാണ് ഹരി ആര്‍ വിശ്വനാഥ്. ക്യാമ്പ് നടക്കുന്നിടത്ത് പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞുനോക്കിയെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

ആരോപണം ഒത്തുതീര്‍പ്പാക്കാന്‍ ഇയാള്‍ സഹപാഠിയായ വിദ്യാര്‍ത്ഥിയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ആദ്യം പുറത്ത് വന്നത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് മോശമായി സംസാരിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് അപമാനം നേരിട്ട പെണ്‍കുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോക്സോ കേസെടുത്തത്.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍