ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; പ്രതി സുജീഷ് അറസ്റ്റില്‍

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമ കേസില്‍ ഇങ്ക്ഫെക്ടഡ് ടാറ്റൂ സെന്റര്‍ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ പി.എസ് സുജേഷ് അറസ്റ്റിലായി. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ കൊച്ചിയില്‍ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്.

ടാറ്റൂ ചെയ്യാനെത്തിയ യുവതികള്‍ ഇയാളില്‍ നിന്ന് ലൈഗിംക അതിക്രമം നേരിട്ടതായി വെള്ളിയാഴ്ച കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സുജീഷിനെതിരെ കേസെടുത്തിരിക്കുന്നത്.

Read more

‘ഇങ്ക്ഫെക്ടഡ്’ ടാറ്റൂ പാര്‍ലറില്‍ വെച്ച് ക്രൂരമായ ലൈംഗീക അതിക്രമത്തിന് ഇരയായി എന്നായിരുന്നു യുവതി നല്‍കിയ പരാതി. സാമൂഹിക മാധ്യമമായ റെഡിറ്റിലൂടെയാണ് ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ഒരു യുവതി ആക്ഷേപം ഉന്നയിച്ച് രംഗത്ത് എത്തിയത്. പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങളുമായി എത്തി.