മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് സംഘം അഞ്ച് വർഷമായി പ്രവർത്തിക്കുന്നെന്ന് പൊലീസ്. കോവിഡിന് ശേഷമാണ് സംഘം സജീവമായത്. യുവതികളുടെ വീട്ടിലടക്കം പോയി തെറ്റിദ്ധരിപ്പിച്ച് വിദേശത്തേക്ക് കടത്തിയത് ശ്രീകുമാർ ബിലാൽ ആണെന്നും പൊലീസ് കണ്ടെത്തി. ശ്രീകുമാർ എന്ന ബിലാൽ – സിന്ധു, ഇവർ രണ്ടുപേരുമാണ് ദുബായ് കേന്ദ്രികരിച്ച് നടക്കുന്ന സെക്സ് റാക്കറ്റിന്റെ കേരളത്തിലെ പ്രധാന കണ്ണികൾ. ബിലാൽ – സിന്ധു എന്നിവർ ദുബയിൽ വെച്ച് പരിചയപെടുന്നത് കോവിഡിന് ശേഷമാണ്. പിന്നാലെയാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിക്കുന്ന ചതിക്കുഴിവെട്ടിയത്. യുവതികളെ വിളിക്കുന്നതിന് വേണ്ടി മാത്രം നിരവധി സിം കാർഡുകളാണ് ബിലാൽ ഉപയോഗിച്ചിരുന്നത്. ഇയാളുടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തിയുണ്ട്. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രധാന പ്രതികളായ സിന്ധു, ബിലാൽ, അലീന എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. അടുത്ത ആഴ്ച്ച ആദ്യം കസ്റ്റഡി അപേക്ഷ നൽകും.


