സന്തോഷ് വർക്കിക്ക് ജാമ്യം; സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ ഇനിയും നടത്തരുതെന്ന് താക്കീത്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വ്‌ളോഗർ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ ഇനിയും നടത്തരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ചാണ് സന്തോഷ് വർക്കിക്ക് ജാമ്യം നൽകിയത്. ഇയാൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും എന്നാൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ല എന്നും കോടതി കണ്ടെത്തി. നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് സന്തോഷ് വർക്കിക്കെതിരെ പരാതി സമർപ്പിച്ചിരുന്നത്.

Read more