കോണ്‍ഗ്രസുകാരന്‍ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം..; പോസ്റ്റുമായി സന്ദീപ് വാര്യര്‍

ബിജെപി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ത്തിയിട്ട് ഒരു വര്‍ഷം ആയെന്ന് സന്ദീപ് വാര്യര്‍. അന്തസോടെ ആത്മാഭിമാനത്തോടെ കോണ്‍ഗ്രസുകാരന്‍ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം എന്നാണ് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് സന്ദീപ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.

”ഇന്നേക്ക് ഒരു വര്‍ഷം മുമ്പാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ തീരുമാനം കൈക്കൊണ്ട് നടപ്പാക്കിയത്. അന്തസ്സോടെ ആത്മാഭിമാനത്തോടെ കോണ്‍ഗ്രസുകാരന്‍ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഈ ഒരു വര്‍ഷക്കാലം കൊണ്ട് ഒരായുസ്സിലെ സ്‌നേഹവും അതോടൊപ്പം പിന്തുണയും തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്, സഹപ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി” എന്നാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കിടെ യുവാക്കളെ അവഗണിക്കുന്നതില്‍ യൂത്ത് കോണ്‍ഗ്രസിന് നേരെ പ്രതിഷേധം. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്‍വശത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ‘ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന് അവഗണന. സീറ്റുകളിലെല്ലാം കൂട്ടുകച്ചവടം നടക്കുന്നു’ എന്നെഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്.

Read more

സേവ് കോണ്‍ഗ്രസിന്റെ പേരിലാണിത്. പോസ്റ്റര്‍ മാധ്യമ വാര്‍ത്തയായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം കീറിക്കളഞ്ഞു. നിയോജകമണ്ഡലംതലത്തില്‍ നടക്കുന്ന കോര്‍ കമ്മിറ്റിയില്‍പ്പോലും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളില്ലെന്നാണ് അവരുടെ പരാതി.