ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യും. നിലവിൽ അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുകയാണ്. രഹസ്യകേന്ദ്രത്തിലാണ് പ്രത്യേകസംഘം ചോദ്യം ചെയ്യുന്നത്. രാവിലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം (എസ്ഐടി) വീട്ടിൽ നിന്നും കൊണ്ടുപോയത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്‌ണൻ പോറ്റി.


