സത്യം തെളിഞ്ഞു; എഫ് ഐ ആറില്‍ ഉള്ള ഒരു കുറ്റവും നിലനില്‍ക്കില്ല എന്ന് കോടതിക്ക് വ്യക്തമായെന്ന് ദിലീപിന്റെ അഭിഭാഷകന്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതായി ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള. സത്യം തെളിഞ്ഞു. എഫ് ഐ ആറില്‍ ഉള്ള ഒരു കുറ്റവും നിലനില്‍ക്കില്ല എന്ന് കോടതിക്ക് വ്യക്തമായി. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്നും അഡ്വ.ബി.രാമന്‍ പിള്ള പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. അപ്പോള്‍ ദിലീപിനെ കുടുക്കാന്‍ ഉണ്ടാക്കിയ കള്ളക്കേസ് ആണിത്. പരിശോധിച്ച ഫോണില്‍ തെളിവില്ല. ഈ കേസിലെ എഫ് ഐ ആര്‍ നിലവില്‍ക്കില്ലെന്നും രാമന്‍പിള്ള പറഞ്ഞു.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് ഏത് ഡിവൈസിലാണെന്ന് കണ്ടെത്തിയില്ല. പ്രതിക്ക് തെളിവ് ഹാജരാക്കാന്‍ കഴിയില്ല. ഇന്ന് കൂടി ദിലീപിന്റെ വീടിനു പോലീസ് വളഞ്ഞു . പോലീസ് സംവിധാനം ഉപയോഗിച്ച് പ്രതിയാക്കാന്‍ നോക്കിയെന്നും അഡ്വ.ബി.രാമന്‍പിള്ള ആരോപിച്ചു.

Read more

ഗൂഢാലോചനാക്കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷമായിരുന്നു അഡ്വ.ബി.രാമന്‍പിള്ളയുടെ പ്രതികരണം.