രാഹുൽ ചാപ്റ്റർ ക്ലോസ്‌ഡ്‌; 'ധാർമികതയുണ്ടെങ്കിൽ രാജിവെക്കണമെന്ന് ഞാൻ പറയില്ല, അത്തരത്തിലുള്ള പണിയല്ലല്ലോ ചെയ്തത്'; രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ നടപടിയിൽ കെ മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിൽ ചാപ്റ്റർ ക്ലോസ്‌ഡ്‌ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് താൻ പറയില്ലെന്നും കാരണം അത്തരത്തിലുള്ള പണിയല്ലല്ലോ രാഹുൽ ചെയ്തതെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുലിന് വേണ്ടി കോൺഗ്രസ് മുന്നിട്ടിറങ്ങില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.