ഇടതുപക്ഷ സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും പുതുപ്പള്ളിയില്‍; ഇത് സർക്കാർ വിരുദ്ധ വികാരം: രമേശ് ചെന്നിത്തല

ഇടത്പക്ഷ സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെന്ന് രമേശ് ചെന്നിത്തല. ഈ സര്‍ക്കാരിനെതിരെ പോരാടാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. കൂടാതെ ഉമ്മന്‍ചാണ്ടിയിലുണ്ടായിരുന്ന ജനങ്ങളുടെ വിശ്വാസം, ഇത് രണ്ടും കൂടി ചേരുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയത്തിന് അതീതമാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.

ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുണ്ടായത്. സർക്കാർ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്.

മുഖ്യമന്ത്രി പുതുപ്പള്ളിയിൽ കൂടുതൽ ദിവസം ക്യാംപെയിൻ ചെയ്തിരുന്നെങ്കിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയേനെയെന്നും ചെന്നിത്തല പരിഹസിച്ചു.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ 40,000 വോട്ടിന്റെ ലീഡുയര്‍ത്തി മുന്നിലുണ്ട്. ജെയ്ക് സി തോമസിന്റെ സ്വന്തം തട്ടകം പോലും അദ്ദേഹത്തെ കൈവിട്ടു. ആധികാരികമായ വിജയത്തിലേക്കാണ് ചാണ്ടി ഉമ്മന്‍ നീങ്ങുന്നത്. ഉമ്മന്‍ചാണ്ടി 2011 ല്‍ നേടിയ 3300 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു

യു ഡി എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ളാദം തുടങ്ങിക്കഴിഞ്ഞു. യു ഡി എഫ് വിജയം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഉറപ്പിച്ചുകഴിഞ്ഞു. ഇടതുമുന്നണിക്ക് സ്വാധീനമുള്ള മേഖലകളില്‍ പോലും ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുകയാണ്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്