കേരളത്തിന്റെ മൂന്നാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു; വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ ഇങ്ങനെ

കേരളത്തിന് മൂന്നാം വന്ദേഭാരത്; പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു, വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ ഇങ്ങനെ

കേരളത്തിന് മൂന്നാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്തു. എറണാകുളം- കെഎസ്‌ആർ ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 8.50 ന് പുറപ്പെട്ട ട്രെയിൻ വൈകിട്ട് 5.50ന് ബെംഗളൂരുവിലെത്തും.

എറണാകുളം-ബെം​ഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അതേസമയം ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപി തൃശൂർ വരെ ട്രെയിനിൽ യാത്ര ചെയ്തു.

ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.

നിരക്കുകൾ ഇങ്ങനെ

എറണാകുളം ഭാഗത്തേക്ക്, ബ്രാക്കറ്റിൽ എക്‌സിക്യുട്ടീവ് ചെയർകാർ നിരക്ക്
സേലം- 566 രൂപ (1182), ഈറോഡ്-665 (1383), തിരുപ്പൂർ-736 (1534), കോയമ്പത്തൂർ -806 (1681), പാലക്കാട്-876 (1827), തൃശൂർ-1009 (2110).

ബെംഗളുരു ഭാഗത്തേക്ക്
തൃശൂർ – 293 (616), പാലക്കാട് -384 (809), കോയമ്പത്തൂർ-472 (991), തിരുപ്പൂർ -550 (1152), ഈറോഡ് -617 (1296), സേലം-706 (1470), കെആർ പുരം -1079 (2257).

Read more