ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടയില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത് അംഗീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് ആര്‍എസ്എസ് മറക്കരുതെന്നും ഭരണഘടനയുടെ ആമുഖത്തില്‍ കൈവെക്കാന്‍ ആവശ്യപ്പെടുന്നത്
സംഘ്പരിവാര്‍ അജണ്ടയുടെ ഒളിച്ചു കടുത്തലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more
ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം എന്നായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.