സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഗവര്‍ണറോട് വിശദീകരിക്കുന്നതില്‍ തെറ്റില്ല; കാനം രാജേന്ദ്രന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് പി.സി ചാക്കോ

സര്‍ക്കാര്‍-ഗവര്‍ണര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് വഴങ്ങി എന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന തികച്ചും അടിസ്ഥാന രഹിതമാണെന്ന് എന്‍ സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ വ്യക്തമാക്കി.

മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്നും പി സി ചാക്കോ വ്യക്തമാക്കി. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഗവര്‍ണറോട് വിശദീകരിക്കുന്നതില്‍ തെറ്റില്ല. ഗവര്‍ണറെ വെല്ലുവിളിച്ചു പോകേണ്ടതല്ല സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

Read more

അതേസമയം, ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ തുടങ്ങും. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കും. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം പ്രതിപക്ഷം കൊണ്ടുവന്നേക്കും. മൂന്നു ദിവസമാണ് ചര്‍ച്ച.