ഹെലികോപ്റ്ററിൽ ഹൃദയം എത്തും; 16 വയസുകാരന്റെ ഹൃദയ ശസ്ത്രക്രിയക്ക് ഒരുക്കങ്ങൾ സജ്ജം

വീണ്ടുമൊരു അവയവമാറ്റ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് ഹെലി കോപ്റ്റർ വഴി എത്തിക്കുകയാണ്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിക്കുന്നതെന്നും, 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായ അവയവ വിന്യാസത്തിന് മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്’ മന്ത്രി വീണാ ജോർജ് പറഞ്ഞു.