'അഴിമതിക്കെതിരെ ഒരു വോട്ട്' യു.ഡി.എഫ് മുദ്രാവാക്യമല്ല; സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന് എതിരെ എം.എം ഹസ്സൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ “പുനർജ്ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും” എന്നതാണ് യുഡിഎഫ് പ്രകടനപത്രികയിലെ മുദ്രാവാക്യമെന്ന് കൺവീനർ എം.എം ഹസ്സൻ.

“അഴിമതിക്കെതിരെ ഒരു വോട്ട്” എന്ന മുദ്രാവാക്യം യുഡിഎഫിന്റെതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കവെയാണ് വിശദീകരണവുമായി എം.എം ഹസ്സൻ രം​ഗത്തെത്തിയത്.

അഴിമതിക്കെതിരെ ഒരു വോട്ടെന്ന സംസ്ഥാനാ അദ്ധ്യക്ഷന്‍  മുല്ലപ്പള്ളിയുടെ പ്രഖ്യാപനം യുഡിഎഫ് പ്രകടനപത്രികയിൽ ഉണ്ടായിരുന്നില്ല. ഇതിനെതിരെ ഉയർന്ന വിമർശനങ്ങളിലാണ് ഹസ്സൻറെ വിശദീകരണം.

“അഴിമതിക്കെതിരെ ഒരു വോട്ട്” എന്നായിരുന്നു യു.ഡി.എഫ് മുദ്രാവാക്യമെന്നും രണ്ട് എം.എൽ.എമാർ അഴിമതിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ മുദ്രാവാക്യം മാറ്റുകയായിരുന്നെന്നും വാർത്തകൾ വന്നിരുന്നു.

Read more

പ്രകടനപത്രികയിൽ അഴിമതിക്കെതിരായി വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.