വാഹന നികുതി വെട്ടിപ്പ് നടത്തിയവര്‍ക്ക് ആശ്വാസമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

അന്യസംസ്ഥാനത്ത് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഇവര്‍ക്ക് കേരളത്തില്‍ നികുതി അടയ്ക്കാനും ഇതിലൂടെ ക്രിമിനില്‍ കേസ് അടക്കമുള്ള ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

വാഹനങ്ങള്‍ അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തവര്‍ ഏപ്രില്‍ 30 നുള്ളില്‍ കേരളത്തില്‍ നികുതി അടയ്ക്കണം. പദ്ധതി പ്രയോജനപ്പെടുത്തി നികുതി അടയ്ക്കുന്ന വാഹന ഉടമകള്‍ക്ക് കേസ് ഒഴിവായി കിട്ടും. ഈ സമയപരിധിക്കു ശേഷവും നികുതി അടയ്ക്കാത്തവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. മാത്രമല്ല ഇവര്‍ക്കതെിരെ മറ്റു നിയമനടപടികളും ഉണ്ടാകും. മിക്കവരും ക്രമിനില്‍ കേസ് പേടിച്ച് നികുതി അടയ്ക്കാതെ ഒഴിഞ്ഞുനില്‍ക്കുക്കയാണ്. ഈ സാഹചര്യം പരിഗണിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

പദ്ധതിയിലൂടെ സംസ്ഥാനത്ത് 100 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങിയപ്പോള്‍ 15 വര്‍ഷത്തെ നികുതി ഒറ്റത്തവണ അടയ്ക്കാതെ അഞ്ച് വര്‍ഷത്തെ മാത്രം നികുതി അടച്ചവര്‍ക്ക് പദ്ധതിയിലൂടെ ബാക്കി 10 വര്‍ഷത്തെ നികുതി തവണയായി അടയ്ക്കാം. അഞ്ചു തവണയായി ഈ നികുതി അടയ്ക്കാനാണ് സര്‍ക്കാര്‍ അവസരം ഒരുക്കുന്നത്.