തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപിക്കാൻ ആർക്കും കഴിയില്ലെന്ന് ഒ രാജ​ഗോപാൽ

ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപിക്കാൻ ആർക്കും കഴിയില്ലെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാൽ.പാലക്കാട്‌ നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജ​ഗോപാൽ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു അവാർഡ്ദാന ചടങ്ങിൽ പ്രസം​ഗിക്കവേയാണ് രാജഗോപാൽ തരൂരിനെ പുകഴ്ത്തിയത്.