നിപ: 49 ഫലങ്ങൾ കൂടി നെഗറ്റീവ്; ഹൈറിസ്ക് സമ്പർക്ക പട്ടികയിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങൾ

നിപ വൈറസ് ബാധയുടെ കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. പരിശോധിച്ച 49 ഫലങ്ങൾ കൂടി നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈറിസ്ക് സമ്പർക്ക പട്ടികയിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. ഇവ വീണ്ടും പരിശോധിക്കും. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടൈയ്ൻമെൻറ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു.

അതേസമയം ആ​ദ്യ​രോ​ഗി​ക്ക് നി​പ ബാ​ധ​യേ​റ്റ​ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്നു​ത​ന്നെ​യാണെന്നാണ് ക​ണ്ടെ​ത്ത​ൽ. നി​പ ബാ​ധി​ച്ച് മ​രി​ച്ച മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളാ​ട് സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത് സ​മീ​പ പ്രദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത