'നിലമ്പൂർ വലതുപക്ഷ കോട്ടയല്ല, രാഷ്ട്രീയ വഞ്ചനക്കെതിരെ അവർ വിധിയെഴുതും'; എംവി ​ഗോവിന്ദൻ

നിലമ്പൂർ വലതുപക്ഷ കോട്ടയല്ലെന്നും രാഷ്ട്രീയ വഞ്ചനക്കെതിരെ അവർ വിധിയെഴുതുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പ് വിമർശിച്ച എംവി ​ഗോവിന്ദൻ രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂർ ജനത കൂട്ടുനിൽക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണെന്നും പറഞ്ഞു.

ദേശാഭിമാനിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. നിലമ്പൂരിൽ സർക്കാരിൻ്റെ ഭരണമികവ് നേട്ടമാകുമെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റത്. വിവി പ്രകാശന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണെന്നും ലേഖനത്തിൽ വിമർശനമുണ്ട്.

അതേസമയം മൂന്നാം എൽഡിഎഫ് സർക്കാർ കാഹളം നിലമ്പൂരിൽ നിന്ന് ഉയരുമെന്നും എംവി ഗോവിന്ദൻ പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കമ്മീഷൻ കാലതാമസം വരുത്തിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ഉള്ളപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. അതേസമയം നിലവിൽ സിപിഎം സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിച്ചിട്ടില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം