മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കൊച്ചി എൻഐഎയാണ് റെയ്ഡ് നടത്തിയത്.
Read more
ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻഐഎ റെയ്ഡ്. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പഴയടത്ത് ഷംനാദിൻ്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാൾ ഇവിടെ വീട്ടിൽ ഉണ്ടായിരുന്നില്ല.







