മഞ്ചേരി ഗ്രീന്‍വാലിയില്‍ എന്‍.ഐ.എ പരിശോധന

പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിലൊന്നായ മഞ്ചേരി ഗ്രീന്‍വാലിയില്‍ എന്‍ ഐ എ പരിശോധന. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ ഐ എ സംഘം പരിശോധിച്ചു. പൊപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ശേഷം സംഘടനയുടെ എല്ലാ കേന്ദ്രങ്ങളും വ്യാപകമായ പരിശോധനകള്‍ നടക്കുകയും കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടുകയു ചെയ്തിരുന്നു.

സംഘടനക്ക് വലിയ തോതില്‍ വിദേശ പണം ലഭിച്ചിരുന്നുവെന്നും അങ്ങിനെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റും ഇ ഡിയും കണ്ടെത്തിയിരുന്നു.

Read more

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനനേതാക്കളെയെല്ലാം എന്‍ ഐ എ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് സംഘടനയെനിരോധിക്കുകും ഓഫീസുകള്‍ അടച്ചുപൂട്ടുകയും വസ്തുവകള്‍ കണ്ടു കെട്ടുന്നതിനുള്ള നടപടി തുടങ്ങുകയും ചെയ്തത്്.