നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് തസ്തിക അനുവദിച്ചേക്കും

കോന്നി തഹസിൽദാർ ചുമതലയിൽ നിന്ന് ഒഴിവാക്കി പകരം മറ്റൊരു തസ്തിക നൽകണമെന്ന, എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യർത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും. പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് തസ്തിക റവന്യൂ വകുപ്പ് മഞ്ജുഷയ്ക്ക് അനുവദിച്ചേക്കുമെന്നാണ് സൂചന.

നിലവിലെ മാനസികാവസ്ഥയിൽ കൂടുതൽ ഉത്തരവാദിത്തമുള്ള തഹസിൽദാർ ജോലി നിർവ്വഹിക്കുക ബുദ്ധിമുട്ടാണെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ ധരിപ്പിച്ചിട്ടുണ്ട്. നിലവിൽ അവധിയിലാണ് മഞ്ജുഷ.

അതേസമയം പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത് അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം സാവകാശം മതിയെന്നാണ് കുടുംബത്തിൻ്റെ തീരുമാനം. ഹൈക്കോടതിയിൽ എതിർവിധി ഉണ്ടായാൽ മൂന്നോട്ടുള്ള നിയമ നടപടിയെ അത് ദോഷകരമായി ബാധിക്കും എന്ന വിലയിരുത്തലിലാണ് കുടുംബം.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം