മു​ണ്ട​ക്കൈ - ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സം: മു​സ്ലീം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ​ടു നി​ര്‍​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം

മു​ണ്ട​ക്കൈ – ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​സ്ലീം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ​ടു നി​ര്‍​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് ലീ​ഗ് നേ​താ​ക്ക​ള്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ലാ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പെ​ർ​മി​റ്റ് ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇതേത്തു​ട​ർ​ന്നാണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കിയത്. നി​ർ​മാ​ണം തു​ട​ർ​ന്നാ​ൽ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.

Read more

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മു​സ്ലീം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മ്മാണം ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി പ്രധാന റോഡരികിലാണ് ലീഗിന്റെ വീട് നിര്‍മാണം. വിലയ്‌ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്.