മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും; ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 883 കുടുംബങ്ങളെ രാത്രി എട്ടുമണിക്ക് മുന്‍പ് മാറ്റി താമസിപ്പിക്കും. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം പകല്‍സമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന് കലക്ടര്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടു.

മാറ്റി താമസിക്കുന്നവര്‍ക്കായി 20ലധികം ക്യാമ്പുകള്‍ സജ്ജമാക്കി. ജലനിരപ്പ് ഉയര്‍ന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്.

Read more

അവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134.6 അടിയാണ്. ജൂണ്‍ മാസത്തിലെ റോള്‍ കര്‍വ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.