മാസപ്പടിക്കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകൾ വീണ ടി യുടെ സ്വത്തുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം എവിടെ നിക്ഷേപിച്ചു എന്ന് കണ്ടെത്താനാണ് ഇ ഡി നീക്കം. ഇതിനായി വീണ ടിയെ ഇഡി വിശദമായി ചോദ്യം ചെയ്യും.


