മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകം: കെ.കെ രമ

ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമാണെന്ന് കെ.കെ രമ എം.എൽ.എ. കഴിഞ്ഞ ആറ് വർഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പർവീൺ. പിണറായിവിജയൻ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാൻ തുടങ്ങിയതിൽ പിന്നെ പൊലീസ് സ്‌റ്റേഷനുകളിൽ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്. പരാതിയുമായെത്തുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്യുന്നത് പൊലീസിന്റെ ഇഷ്ടവിനോദമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദമാണ് ഇതിനുകാരണം. ഒറ്റപ്പെട്ട വീഴ്ചകളെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ആഭ്യന്തരവകുപ്പും പൊലീസും പ്രവർത്തിക്കുന്നത്. മൊഫിയ പർവീണിന്റെത് ഇതിൽ ഒടുവിലത്തേത് മാത്രമാണെന്നും കെ.കെ രമ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.കെ രമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമാണ്.

കഴിഞ്ഞ ആറ് വർഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പർവീൺ. ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി പരാതി നൽകിയ മൊഫിയ പർവീണിനെ പോലീസ് സ്‌റ്റേഷനിൽ ഭർതൃവീട്ടുകാരുടെ മുന്നിൽവച്ച് കളിയാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ആലുവ ഈസ്റ്റ് സി.ഐ സി.എൽ സുധീറിനെതിരെ മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ കൃത്യമായി പറയുന്നുണ്ട്. ഇത് മൊഫിയയുടെ മരണമൊഴിയായി കണക്കാക്കി സി.ഐക്കെതിരെ കൊലപാതകത്തിനുള്ള പ്രേരണകുറ്റത്തിന് കേസ് എടുക്കണം. എന്നാൽ ഇതുവരെ സി.ഐക്കെതിരെ വകുപ്പുതലത്തിൽ അന്വേഷണംപോലും നടത്താൻ ആഭ്യന്തരവകുപ്പു തയ്യാറായിട്ടില്ല.

പിണറായിവിജയൻ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാൻ തുടങ്ങിയതിൽപിന്നെ പോലീസ് സ്‌റ്റേഷനുകളിൽ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്. പരാതിയുമായെത്തുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്യുന്നത് പോലീസിന്റെ ഇഷ്ടവിനോദമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദമാണ് ഇതിനുകാരണം. ഒറ്റപ്പെട്ട വീഴ്ചകളെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ആഭ്യന്തരവകുപ്പും പോലീസും പ്രവർത്തിക്കുന്നത്. മൊഫിയപർവീണിന്റെത് ഇതിൽ ഒടുവിലത്തേതാണെന്നുമാത്രം.പരാതിയുമായെത്തുന്നവരോട് മാന്യമായി പെരുമാറാനറിയാത്തവരെ അതു പഠിപ്പിക്കുകതന്നെവേണം. ഇക്കാര്യത്തിൽ ഡി.ജി.പിയുടെ ഇടപെടൽ ഉണ്ടാവണം.

നിയമപഠനം നടത്തി നല്ലൊരു ഭാവിജീവിതം സ്വപ്‌നംകണ്ട ആ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആഭ്യന്തരവകുപ്പിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇറങ്ങിപ്പോകുന്നതാണ് നല്ലത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർതന്നെ അവരുടെ അന്തകരാകുന്നത് നോക്കിനിൽക്കാനാകില്ല.

അധികാരത്തിന്റെ ചില്ലുമേടയിലിരുന്ന്, ‘പോലീസിന്റെ ആത്മവീര്യം കെടുത്തരുതെന്നു’ മുഖ്യമന്ത്രി ആഹ്വനം ചെയ്യുമ്പോൾ, കേരളത്തിലങ്ങോളമിങ്ങോളം പോലീസിനാൽ പൊലിഞ്ഞു പോകുന്ന സാധാരണ ജീവിതങ്ങളെകാണാൻ അങ്ങ് കണ്ണ് തുറക്കണം. അങ്ങയുടെ പോലീസിന്റെ ആത്മവീര്യം ഞങ്ങൾ ജനങ്ങൾക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.

Latest Stories

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് പിവി അന്‍വര്‍

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍