വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ സഖ്യത്തെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും വിമര്‍ശിച്ച വാചകങ്ങള്‍ പരിഭാഷപ്പെടുത്തിയതില്‍ വന്‍ പിഴവ്. പരിഭാഷകന് പിഴവ് പറ്റിയെന്ന് പ്രധാനമന്ത്രിയ്ക്ക് മനസിലായതോടെ സംഭവം സദസില്‍ ചിരിയുണര്‍ത്തി. പ്രധാനമന്ത്രിയുടെ മറുപടിയാണ് ചിരിയ്ക്ക് വഴിവച്ചത്.
വലിയ രാഷ്ട്രീയ പ്രസക്തിയുള്ള വാചകങ്ങളാണ് പരിഭാഷകന് പിഴച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. താങ്കള്‍ ഇന്ത്യ മുന്നണിയുടെ നെടുംതൂണാണ്. ഇവിടെ ശശി തരൂരും ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ പരിപാടി പലരുടേയും ഉറക്കം കെടുത്തുമെന്നും മോദി പറഞ്ഞു.
എന്നാല്‍ ഇാ വാചകങ്ങളില്‍ പരിഭാഷകന് പിഴവ് സംഭവിക്കുകയായിരുന്നു. എയര്‍ലൈന്‍സ് വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നായി പരിഭാഷ. പിഴവ് സംഭവിച്ചതാണെന്നും ബോധപൂര്‍വ്വം പ്രധാനമന്ത്രിയുടെ വാചകങ്ങളെ വളച്ചൊടിച്ചതാണെന്നും ആരോപണം ഉയരുന്നുണ്ട്. മോദിയ്ക്ക് പിഴവ് മനസിലായതോടെ പരിഭാഷയില്‍ ഇടപെടുകയായിരുന്നു.
താന്‍ സംസാരിച്ചത് എങ്ങോ പോയി എന്നായിരുന്നു പ്രധാനമന്ത്രി പരിഭാഷകനോട് മറുപടിയായി പറഞ്ഞത്. തുടര്‍ന്നും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രി മുതിര്‍ന്നു. അദാനി തങ്ങളുടെ പങ്കാളിയെന്ന മന്ത്രി വാസവന്റെ പ്രസ്താവനയും മോദി രാഷ്ട്രീയ ആയുധമാക്കി. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു. ഇതാണ് മാറ്റമെന്നും മോദി വേദിയില്‍ പറഞ്ഞു.
Read more
കോപറേറ്റീവ് ഫെഡറലിസമാണ് നമ്മള്‍ നടപ്പിലാക്കുന്നത്. പൊന്നാനി, പുതിയാപ്പ ഹാര്‍ബര്‍ നവീകരണം നടത്തും. അടിസ്ഥാന വികസനം സാധ്യമാകുമ്പോഴാണ് വികസനം നടന്നു എന്ന് പറയാന്‍ കഴിയുക. ഹൈവേ, റെയില്‍വേ, എയര്‍ പോര്‍ട്ട് എന്നിവയില്‍ വികസനം നടത്തി. കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ് എന്നിവ നടപ്പിലാക്കി. കേരളം സൗഹാര്‍ദത്തില്‍ കഴിയുന്ന നാടാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.







