കനത്ത മഴയിലും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പുതുമലയില്‍ ഒരു ദിവസം മുഴുന്‍ മണ്ണിനടിയില്‍ കുടുങ്ങിയ ഓരാളെ രക്ഷപ്പെടുത്തി. ഇയാളെ മാനന്തപാടി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തുമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് അപ്പാടെ ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയില്‍ കാണാന്‍ കഴിയുന്നത്.
Read more
മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്. ഇതിനകം എട്ട് മൃതദേഹം പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.