'ആഡംബര കാര്‍ ഭാര്യ വായ്പയെടുത്ത് വാങ്ങിയത്; ഭാര്യ സംരഭക, അവര്‍ക്ക് വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്'; സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം സോഷ്യല്‍ മീഡിയ ട്രോളായതോടെ എം സ്വരാജിന്റെ മറുപടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സിപിഎമ്മിന് വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എം സ്വരാജ് വിവാദത്തിലായത് സ്വത്ത് വിവര ചര്‍ച്ചയോടെയാണ്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ 36 ലക്ഷംരൂപയുടെ ആഡംബര കാര്‍ ജീപ്പ് മെറിഡിയനും രേഖപ്പെടുത്തിയതോടെയാണ് മുന്‍ എംഎല്‍എയുടെ സ്വത്ത് സമ്പാദനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്. വിവാദത്തിലായതിന് പിന്നാലെ സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നതെന്ന മറുപടിയുമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് രംഗത്ത് വന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്ന കാര്‍ ഭാര്യയാണ് വാങ്ങിയതെന്നാണ് എം സ്വരാജ് പറയുന്നത്. എടപ്പള്ളി ഫെഡറല്‍ ബാങ്കില്‍നിന്ന് വായ്പ എടുത്താണ് കാര്‍ വാങ്ങിയതെന്നും ഇടത് സ്ഥാനാര്‍ത്ഥി പറയുന്നു. ഇക്കാര്യം സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഭാര്യ ഒരു സംരംഭകയാണെന്നും അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ടെന്നും എം സ്വരാജ് പറഞ്ഞു.

ഈ നാട്ടില്‍ ആര്‍ക്കും വായ്പ എടുത്ത് വാഹനം വാങ്ങാന്‍ അവകാശമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സോഷ്യല്‍മീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോള്‍ ഞാന്‍ ഭാര്യയോടു പറയാം, അത്രേയുള്ളൂ.

സത്യവാങ്മൂലം നോക്കിയാല്‍ കാര്യങ്ങള്‍ എല്ലാം അറിയാമെന്നും എംഎല്‍എ ആയിരിക്കുമ്പോള്‍ ഒരു കാറുണ്ടായിരുന്നു. അത് വില്‍ക്കുകയാണ് ചെയ്തതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

‘15,000 രൂപയുടെ സാരി 1900 രൂപയ്ക്ക്, നടി ആര്യയുടെ ബുട്ടീക്കിന്റെ പേരിൽ വമ്പൻ തട്ടിപ്പ്, പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്

IND VS ENG: ഒടുവിൽ ആ തീരുമാനം പുനഃപരിശോധിച്ച് ബിസിസിഐ, ഇം​ഗ്ലണ്ടിന് ‍ഞെട്ടൽ

സ്‌കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

പാക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി; സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു

IND vs ENG: "അഞ്ചാമത്തെ ടെസ്റ്റ് മത്സരം ഒരു പരാജയമായി മാറിയേക്കാം, അതിനാൽ സാഹത്തിന് മുതിരാതെ നാലാം ടെസ്റ്റിൽ അദ്ദേഹത്തെ ഇറക്കണം''

ബിനു എന്നാണ് ആദ്യ ഭർത്താവിന്റെ പേര്, വേർപിരിയാൻ കാരണം ഇതായിരുന്നു, വെളിപ്പെടുത്തി രേണു സുധി

IND vs ENG: 'ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് പൂർണ്ണ കാരണക്കാരൻ അവൻ'; ഇന്ത്യൻ താരത്തെ കുറ്റപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മാറി മറിയുന്നു; അസീം മുനീറിന്റെ നീക്കങ്ങളില്‍ അസ്വാഭാവികത; ജാഗ്രതയോടെ ഇന്ത്യ

വേടന്റെ പാട്ട് സിലബസിലുണ്ടാകും, കാലിക്കറ്റ് സർവകലാശാല മുന്നോട്ട് തന്നെ; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയുണ്ടാകില്ല

'പെൺകുട്ടി ഗർഭിണിയായത് മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു'; പത്തനംതിട്ട അനാഥാലയത്തിലെ പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്ത് പൊലീസ്