'താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ. ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പ്'

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ ആഭിമുഖ്യത്തില്‍ നടന്ന അംഗത്വ വിതരണ നാടകത്തെ ട്രോളി മന്ത്രി എം.എം മണി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ബിജെപിയെ ട്രോളിയിരിക്കുന്നത്. താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ. ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പെന്നാണ് മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ച നിലവിലെ എംപി ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നത് ബിജെപി എഴുതി തയ്യാറാക്കിയ നാടകം പൊളിഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് ഏറെ കൊട്ടിഘോഷിച്ച് ബിജെപി നടത്തിയ അംഗത്വ വിതരണം എന്തിനായിരുന്നുവെന്നും തങ്ങള്‍ നേരത്തെ തന്നെ ബിജെപിയായിരുന്നുവെന്നും ശശി തരൂരിന്റെ ബന്ധുക്കള്‍ പറഞ്ഞതോടെയാണ് ബിജെപിയുടെ നാടകം പൊളിയുകയും പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലാവുകയും ചെയ്തത്.

ശശി തരൂരിന്റെ മാതൃ സഹോദരി ശോഭന ഇവരുടെ ഭര്‍ത്താവ് ശശികുമാര്‍ തുടങ്ങി പത്ത് പേര്‍ക്കാണ് കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ വലിയ ആഘോഷത്തോടെ നടത്തിയ ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അംഗത്വം നല്‍കിയത്. എന്നാല്‍, തങ്ങള്‍ പണ്ടേ ബിജെപിക്കാരാണെന്നും ഇപ്പോള്‍ ഇങ്ങിനെയൊരു ചടങ്ങ് അറിയില്ലെന്നും അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന പറഞ്ഞിരുന്നു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറയുന്നു. അതെ കുറിച്ച് പ്രതികരിക്കാനാകട്ടെ അവര്‍ തയ്യാറായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ബിജെപിയുടെ അവകാശവാദം.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു