മുഹമ്മദ് റിയാസിന്‍റെ മിന്നല്‍പരിശോധന: ഓഫീസിൽ ഇല്ലാതിരുന്ന എൻജിനീയറെ സ്ഥലം മാറ്റി

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെ സ്ഥലം മാറ്റി. പൂജപ്പുര പിഡബ്ല്യുഡി കെട്ടിടവിഭാഗം അസി. എന്‍ജിനീയറായ മംമ്ദയെ എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്.

അസി.എഞ്ചിനിയര്‍ അനുമതി വാങ്ങാതെ ഓഫീസില്‍ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം മാറ്റം. ഓഫീസ് പ്രവര്‍ത്തനത്തിലെ വീഴ്ചയും രേഖകള്‍ സൂക്ഷിക്കാത്തതും നടപടിയ്ക്ക് കാരണമായി.

Read more

മന്ത്രി പരിശോധനക്കെത്തിയപ്പോള്‍ എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലായിരുന്നു. മന്ത്രി ആവശ്യപ്പെട്ട രേഖകളും ഓഫീസിലില്ലായിരുന്നു. ഓഫീസില്‍ രണ്ട് ഓവര്‍സിയര്‍മാര്‍ മാത്രമാണുണ്ടായിരുന്നത്.