'പാർട്ടി വിദ്യാഭ്യാസത്തിൻ്റെ അഭാവം സിപിഐയെ ബാധിക്കുന്നു'; ബ്രാഞ്ച് സെക്രട്ടറിമാർക്ക് കത്തയച്ച് ബിനോയ് വിശ്വം

പാർട്ടി വിദ്യാഭ്യാസത്തിൻ്റെ അഭാവം സിപിഐയെ ബാധിക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിമർശനവും സ്വയം വിമർശനവും ചൂണ്ടിക്കാണിച്ച് ബ്രാഞ്ച് സെക്രട്ടറിമാർക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ കത്ത്. സിപിഐയുടെ 25-ാം പാർട്ടി കോൺ​ഗ്രസിൻ്റെ മുന്നോടിയായി ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളെ അഭിസംബോധന ചെയ്താണ് ബിനോയ് വിശ്വത്തിൻ്റെ കത്ത്.

‘സഖാക്കളെ മുന്നോട്ട്’ എന്ന തലക്കെട്ടോടെ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തെന്ന നിലയിലാണ് നവയു​ഗം ദ്വൈവാരികയിൽ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാർട്ടി വിദ്യാഭ്യാസത്തിൻ്റെ അഭാവം സിപിഐയെ ബാധിക്കുന്നുണ്ടെന്ന ​ഗുരുതര സ്വയംവിമർശനവും കത്തിലുണ്ട്. അതിന് പരിഹാരം കാണാനുള്ള കൂടുതൽ ഉത്തരവാദിത്തം സംസ്ഥാന സെൻ്റർ അടക്കമുള്ള ഉപരിഘടകങ്ങൾക്കാണെന്നത് സ്വയം വിമർശനപരമായി അം​ഗീകരിക്കുന്നുവെന്നും കത്തിലുണ്ട്. സമ്മേളനങ്ങൾക്ക് ശേഷം ഈ കുറവ് നികത്തുന്നതിനുള്ള പരിശ്രമങ്ങൾ ഉണ്ടാകുമെന്ന ഉറപ്പും ബിനോയ് വിശ്വം നൽകുന്നുണ്ട്.

സമ്മേളനങ്ങളിലെ രാഷ്ട്രീയ ചർച്ച ഉദ്ദേശിക്കുന്ന നിലവാരത്തിലേയ്ക്ക് ഉയരാത്തതിൻ്റെ മുഖ്യകാരണം ആശയ രാഷ്ട്രീയ ധാരയുടെ അഭാവമാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അതിൻ്റെ യുവത്വം ഉയർത്തിപ്പിടിക്കുന്നത് പഴയകാലത്തിൻ്റെ സമരാനുഭവങ്ങൾ പഠിച്ചുകൊണ്ടും പഴയ സഖാക്കളുടെ സംഭവനകളെ മാനിച്ചു കൊണ്ടുമാകണമെന്ന് കത്തിൽ ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നു. നിസ്സാരം എന്ന് തോന്നുന്ന ഇത്തരം കാര്യങ്ങൾ സാരമാണെന്ന് മനസ്സിലാക്കാനും കമ്മ്യൂണിസ്റ്റുകൾക്ക് കടമയുണ്ടെന്നും കത്ത് ഓർമ്മിപ്പിക്കുന്നുണ്ട്.

പല ബ്രാഞ്ചുകളുടെയും പ്രവർത്തന റിപ്പോർട്ടുകൾ ശുഷ്കമായിരുന്നെന്നും കത്തിൽ വിമർശനമുണ്ട്. മേൽഘടകങ്ങൾ ഏൽപ്പിച്ച കാര്യങ്ങൾ യാന്ത്രികമായി ചെയ്തതിൻ്റെ വിവരണം മാത്രമായി അവമാറിയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജനജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുമ്പോഴേ പാർട്ടി ജനങ്ങളുടേതാകൂവെന്നും സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിമാരെ ഓർമ്മപ്പെടുത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കിടയിൽ ജലത്തിലെ മത്സ്യത്തെ പോലെ ജീവിക്കണമെന്ന് ആചാര്യന്മാർ‌ പഠിപ്പിച്ചത് അതുകൊണ്ടാണെന്നും ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Latest Stories

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് പിവി അന്‍വര്‍

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍