കെഎസ്ആര്‍ടിസിയില്‍ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥനെത്തിയത് മദ്യപിച്ച്; പിന്നാലെ സസ്പെൻഷൻ

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവനന്തപുരം ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മെയ് 2നാണ് മനോജ് മദ്യപിച്ചെത്തിയത്.

ഇക്കഴിഞ്ഞ മെയ് 2നാണ് യൂണിറ്റ് ഇന്‍സ്‌പെക്ടറായ എം എസ് മനോജ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയത്. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് മനോജ് മദ്യപിച്ചെത്തിയത്. രാവിലെ അഞ്ച് മണിക്കുള്ള പരിശോധന നടത്തിയപ്പോള്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ചില സംശയങ്ങള്‍ തോന്നി.

പിന്നീട് ജീവനക്കാര്‍ മനോജിനോട് സ്വയം ബ്രെത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല. പിന്നീട് സമ്മര്‍ദം ഏറിയതോടെ ഇയാള്‍ പിന്‍വാതിലിലൂടെ അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു. പിന്നീട് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് എം എസ് മനോജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നീട് സിഎംഡി ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഡ്യൂട്ടി പാസും ഐഡി കാര്‍ഡും വാങ്ങിവയ്ക്കുകയുമായിരുന്നു.

Latest Stories

'കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ..'; ഫേസ്‌ബുക്ക് പോസ്റ്റുമായി ജ്യോതികുമാർ ചാമക്കാല

ഹൃദയാഘാതം; വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

എനിക്ക് ഒരു വേഷം തരൂ എന്ന് പറയാൻ അദ്ദേഹം എന്റെ സഹോദരനല്ല; ഓഡിഷനുകളിലൂടെ കരിയർ കെട്ടിപ്പടുക്കാനാണ് താത്പര്യം : ദർശീൽ സഫാരി

നിലമ്പൂരിൽ ജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്, ലീഡ് 10000 കടന്നു; യുഡിഎഫ് ക്യാമ്പുകൾ ആവേശത്തിൽ

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; രണ്ടിടത്ത് ബിജെപി മുന്നിൽ

'വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ, ആവശ്യം ഉണ്ടെങ്കില്‍ തുറക്കാം'; അന്‍വര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

'സർവ്വം ഷൗക്കത്ത് മയം'; നിലമ്പൂരിൽ യുഡിഎഫ് ലീഡ് 8000 കടന്നു, എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു, കരുത്ത് കാട്ടി പി വി അൻവർ

'വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെ, യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്നത് അടിസ്ഥാന രഹിതം'; പി വി അൻവർ

'ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു, മറ്റൊന്നും ഏശിയില്ല'; നിലമ്പൂർ തിരഞ്ഞെടുപ്പിൽ സാദിഖലി ശിഹാബ് തങ്ങൾ

നിലമ്പൂരില്‍ അന്‍വറിനും താഴെ നാലാം സ്ഥാനത്ത് ബിജെപി; തുടക്കം മുതല്‍ ലീഡുമായി യുഡിഎഫ് കുതിപ്പ്; ചുരുക്കം ബൂത്തുകളില്‍ മാത്രം ലീഡ് നേടി എം സ്വരാജ്‌