കല്ലട ബസിനെ മറികടന്നു; ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ച് ജീവനക്കാര്‍

കല്ലട ബസിനെ മറികടന്നതിന് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ച് ബസ് ജീവനക്കാര്‍. കോഴിക്കോട് സ്വദേശിയായ യുവാവാണ് ബസിനെ മറികടന്നതിന് തന്നെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന് ആരോപിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സമ്മര്‍ദ്ദം ചെലുത്തി പൊലീസ് തന്നെ പരാതി പിന്‍വലിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. കഴിഞ്ഞ നവംബര്‍ 21നാണ് സംഭവം നടന്നത്.