"എന്നാലും എന്റെ കടകമ്പള്ളീ എങ്ങനെ സാധിക്കുന്നു": 35 ലക്ഷം രൂപയുടെ ഓഡിറ്റോറിയത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

കുളത്തൂർ സർക്കാർ സ്‌കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനായി 35 ലക്ഷം രൂപ ചെലവഴിച്ചെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയമാണ് വിവാദത്തിലായത്. ഇതിന് പിന്നാലെ കടകംപള്ളി സുരേന്ദ്രനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണം ഉയർന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കടകംപള്ളി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് കത്തും നൽകിയിരുന്നു.

കെ സുരേന്ദ്രന്റെ കുറിപ്പ്:

എന്നാലും എന്റെ കടകമ്പള്ളീ എങ്ങനെ സാധിക്കുന്നു ഇതൊക്കെ. അതും ലൈഫ് മിഷൻ അഴിമതിയൊക്കെ കയ്യോടെ പിടികൂടി സർക്കാർ മൊത്തത്തിൽ നാണം കെട്ടുനിൽക്കുന്ന ഈ സന്ദർഭത്തിലും. ആയിരത്തി ഇരു നൂറ് സ്ക്വയർഫീറ്റ് കെട്ടിടത്തിന് മുപ്പത്തഞ്ചു ലക്ഷം ചെലവായി പോലും. മിടുക്കൻ. ആസ്തി വികസന ഫണ്ട് എന്നതിന്റെ ശരിക്കുള്ള അർത്ഥം ഇപ്പോഴാ കഴക്കൂട്ടത്തെ പ്രജകൾക്കു പിടികിട്ടിയത്. നേരം വെളുക്കുവോളം…. എന്നു കേട്ടിട്ടേയുള്ളൂ.കമ്യൂണിസ്റ്റ് പാർട്ടികളുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രഭാഷണം കൂടി അങ്ങ് ഈ ഓഡിറ്റോറിയത്തിൽ വെച്ച് തന്നെ നടത്തണം….

https://www.facebook.com/KSurendranOfficial/posts/3451211828296762

Latest Stories

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍

ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ