'മോഡിക്ക്' ഒരു വോട്ട്; പത്തനംതിട്ടയിൽ വോട്ട് തേടി സിപിഎം, കാരണം ഇതാണ്

പത്തനംതിട്ടയിൽ “മോഡിക്ക്” വോട്ട് തേടി സി.പി.ഐ.എം രം​ഗത്ത്. എന്നാൽ ഈ മോഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, സിപിഎം കോന്നിതാഴം ലോക്കൽ കമ്മറ്റി സെക്രട്ടറി ജിജോ മോഡിയാണ്.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനിൽ ഇടത് സ്ഥാനാർത്ഥിയായാണ് ജിജോ മോദി ജനവിധി തേടുന്നത്. വീട്ടുപേരിൽ നിന്നാണ് ജിജോയ്ക്ക് ഈ വ്യത്യസ്തമായ പേര് ലഭിച്ചത്.

മോഡിയിൽ എന്നാണ് ജിജോയുടെ വീട്ടു പേര്. സ്കൂളിൽ ചേർത്തപ്പോഴാണ് ജിജോ മോഡി എന്ന പേര് നൽകിയത്. രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകൾ നേടാൻ ജിജോ മോഡിക്ക് കഴിയുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്.

ബിജെപിയിൽ പോലും മോഡിക്ക് ശക്തമായ എതിരാളികൾ ഇല്ല. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതി ശേഷമാണ് തൻറെ പേര് ശ്രദ്ധിക്കപ്പെട്ടതെന്നും ജിജോ മോഡി പറയുന്നു.

ആശയപരമായി വിയോജിപ്പുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പേരിൽ അറിയുന്നതിൽ സന്തോഷമുണ്ടെന്നും ജിജോ മോഡി പറയുന്നു

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്